FLASH NEWS

ഗുജറാത്തിൽ അപൂർവ വൈറസ് ബാധ : കുട്ടികൾ ഉൾപ്പെടെ 8 പേർക്ക് ദാരുണാന്ത്യം

WEB TEAM
July 17,2024 10:02 AM IST

അഹമ്മദാബാദ് :  ഗുജറാത്തിൽ ചന്ദിപുര വൈറസ് ബാധയുടെ ഭീതി ഒഴിയുന്നില്ല. ചൊവ്വാഴ്ച രണ്ടു കുട്ടികൾ കൂടി മരിച്ചതോടെ, അപൂർവ വൈറസ് ബാധിച്ചു സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായി. ആകെ 14 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അയൽ സംസ്ഥാനങ്ങളായ രാജസ്ഥാനിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമുള്ള രണ്ടുപേര്‍ കൂടി ഗുജറാത്തിൽ ചികിത്സ തേടിയിരുന്നഅതില്‍ രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു.

ഇതിനുപുറമെ, സബർകാന്ത ജില്ലയിൽ നിന്നുള്ള രണ്ടും ആരവല്ലിയിൽ നിന്നുള്ള മൂന്നും മഹിസാഗർ, രാജ്‌കോട്ട് ജില്ലകളിൽ നിന്നുള്ള ഒരാൾ വീതവുമാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചത്.

വൈറസ് ബാധയെക്കുറിച്ചു പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.